Latest Updates

 ഉക്രെയ്‌നിലേക്കുള്ള റഷ്യയുടെ മുന്നേറ്റത്തെത്തുടര്‍ന്ന് തകര്‍ന്ന ഓഹരിവിപണിയില്‍ ക്രിപ്‌റ്റോകറന്‍സിക്ക് ഉണര്‍വ്. കഴിഞ്ഞയാഴ്ച്ച ഏകദേശം 34,000 ഡോളറായി (ഏകദേശം 25.82 ലക്ഷം രൂപ) ഇടിഞ്ഞതിന് ശേഷം, തിങ്കളാഴ്ച ബിറ്റ്‌കോയിന്‍ മൂല്യം ഏകദേശം 10 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ ആഴ്ചയിലേതിനെക്കാള്‍  25 ശതമാനത്തിലധികം വര്‍ദ്ധനയാണിത്. ( 43,900 ഡോളര്‍-ഏകദേശം 33.34 ലക്ഷം രൂപ). ) ബുധനാഴ്ച ഉച്ചതിരിഞ്ഞ്. മറ്റ് ക്രിപ്റ്റോകറന്‍സികളും കുതിച്ചുയര്‍ന്നു.

ഉക്രെയ്നിനെതിരായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര കമ്മ്യൂണിറ്റികള്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധത്തിന്റെ ആഘാതം ലഘൂകരിക്കാന്‍ റഷ്യക്കാര്‍  അതിവേഗം മൂല്യത്തകര്‍ച്ച നേരിടുന്ന റൂബിളുകള്‍ ബിറ്റ്കോയിന് കൈമാറുകയാണ്.  ഇലക്ട്രോണിക് ഫണ്ട് ഇടപാടുകള്‍ നടത്താനുള്ള പൗരന്മാരുടെ കഴിവ് ഉക്രേനിയന്‍ സര്‍ക്കാര്‍ പരിമിതപ്പെടുത്തയതിനാല്‍ ഉക്രേനിയക്കാരും ബിറ്റ്‌കോയിനിലേക്കും മറ്റ് ക്രിപ്‌റ്റോകറന്‍സികളിലേക്കും തിരിയുന്നുണ്ട്.  മാര്‍ച്ച് 3 ന് വൈകുന്നേരം 7:14 വരെ ഇന്ത്യയിലെ ബിറ്റ്‌കോയിന്‍ വില 34.55 ലക്ഷം രൂപയായിരുന്നു.

റഷ്യന്‍ അധിനിവേശത്തിന് മുമ്പ്, സാങ്കേതിക സ്റ്റോക്കുകള്‍ പോലുള്ള റിസ്‌ക്ക്  ആസ്തികള്‍ക്ക് സമാനമായ രീതിയില്‍ ബിറ്റ്‌കോയിന്‍ വ്യാപാരം നടത്തിയിരുന്നു. അതേസമയം ഉയര്‍ന്ന പണപ്പെരുപ്പത്തിന് മറുപടിയായി ഫെഡറല്‍ റിസര്‍വ് ഉടന്‍ പലിശ നിരക്ക് ഉയര്‍ത്താന്‍ തുടങ്ങുമെന്ന് നിക്ഷേപകര്‍ പ്രതീക്ഷിക്കുന്നു. അവര്‍ ബിറ്റ്‌കോയിന്‍ പോലുള്ള ഊഹക്കച്ചവട നിക്ഷേപങ്ങളില്‍ നിന്ന് പണം നീക്കി, നിരക്കുകള്‍ ഉയരുമ്പോള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ബാങ്കുകളുടെയും മറ്റ് വ്യവസായങ്ങളുടെയും ഓഹരികള്‍ വാങ്ങി.

Get Newsletter

Advertisement

PREVIOUS Choice